Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beat Up A Teenager

America

പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ൽ വൈ​രാ​ഗ്യം; കൗ​മാ​ര​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്ന 51-കാ​ര​ൻ അ​റ​സ്റ്റി​ൽ

 

ലൂ​സി​യാ​ന: പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത 15 വ​യ​സു​കാ​ര​നെ ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ 51-കാ​ര​ൻ ലൂ​സി​യാ​ന​യി​ൽ അ​റ​സ്റ്റി​ലാ​യി. മോ​റി​സ് പാം​സ് എ​ന്ന​യാ​ളെ​യാ​ണ് പൊ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ൺ 6 മു​ത​ൽ കാ​ണാ​താ​യ ജാ​ഡെ​റി​യ​സ് മി​ന്നി​വെ​ത​ർ എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

16 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് മോ​റി​സ് പാം​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ രീ​തി​യെ മി​ന്നി​വെ​ത​ർ ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ലും ഒ​ടു​വി​ൽ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പ്ര​തി​യു​ടെ ട്ര​ക്കി​ൽ നി​ന്നും ​പോലീ​സ് ര​ക്ത​ക്ക​റ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി മൃ​ത​ദേ​ഹം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി എ​വി​ടെ​യോ ഒ​ളി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.​ പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി നി​ല​വി​ൽ ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. മു​ൻ​പും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ് മോ​റി​സ് പാം​സ് എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി പ്ര​ദേ​ശ​ത്ത് ​പോലീ​സ് വി​പു​ല​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up